ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ജീവനക്കാരുടെ യാത്രാച്ചെലവ് വഹിക്കുമെന്ന് ആമസോണ്‍ 

By: 600002 On: May 3, 2022, 12:33 PM

 

യുഎസില്‍ ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള വിവിധ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് യാത്രാച്ചെലവ് വഹിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് ആമസോണ്‍. തൊട്ടടുത്ത് ലഭ്യമല്ലാത്ത ചികിത്സകള്‍ക്കായി ഓരോ വര്‍ഷവും യാത്രാച്ചെലവായി 4,000 യുഎസ് ഡോളര്‍ വരെ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ആനുകൂല്യങ്ങള്‍ ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. ചില സ്‌റ്റേറ്റുകള്‍ അവരുടെ അധികാരപരിധി ഉപയോഗിച്ച് ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നടപടിയെന്നാണ് സൂചന. 

പ്രാദേശിക ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ മറികടക്കാന്‍ യാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന്
യെല്‍പ്പ്, സിറ്റി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ അടുത്തിടെ അറിയിച്ചിരുന്നു.