ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുന്ന പുതിയ സമഗ്ര സഹകരണ പങ്കാളിത്ത കരാര്‍(സിഐപിഎ) നിലവില്‍ വന്നു. മാര്‍ച്ചില്‍ ഒപ്പുവെച്ച കരാറാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്.
അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാക്കപ്പെടുന്നതിലൂടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരരംഗം പുതിയ ഉണര്‍വിന് സാക്ഷ്യം വഹിക്കും. കരാര്‍ മൂലം ഇന്ത്യയിലെ ധാരാളം ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ ലാഭകരമായി എത്തിക്കാനും അതുവഴി വിലയില്‍ ഗണ്യമായ കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതിചെയ്യുന്ന മൊബൈല്‍ഫോണ്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങള്‍, മരുന്ന്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, മത്സ്യം തുടങ്ങിയവയ്‌ക്കെല്ലാം അഞ്ച് ശതമാനം നികുതിഇളവ് ലഭിക്കും.
യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍സ് അലുമിനിയം ഇരുമ്പ് നിക്കല്‍ കോപ്പര്‍ സ്റ്റീല്‍ സിമന്റ് എന്നിവയ്ക്കും ഈ ഇളവു ലഭിക്കും.