ആല്‍ബെര്‍ട്ടയിലെ ടേണര്‍ വാലിയില്‍ മോട്ടോര്‍ ഹോമില്‍ നിന്ന് കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിച്ച രണ്ട് പ്രതികളുടെ ചിത്രങ്ങള്‍ ആര്‍സിഎംപി പുറത്തുവിട്ടു. ഏപ്രില്‍ 25നും 27നും ഇടയില്‍ നടന്ന മോഷണത്തിനിടെ മൂന്ന് പേര്‍ സര്‍വെയ്‌ലന്‍സ് വീഡിയോയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവരില്‍ രണ്ട് പേരെ കുറിച്ച് മാത്രമാണ് സൂചനകള്‍ ലഭിച്ചിട്ടുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യത്തെയാള്‍ 30 വയസിനടുത്ത് തോന്നിക്കുന്ന 170 സെന്റിമീറ്റര്‍ ഉയരമുള്ളൊരാളാണ്. കറുത്ത ഹൂഡിയും ഇളം നീല നിറത്തിലുള്ള ബന്ദനയും(bandana) ധരിച്ചിരുന്നു. രണ്ടാമത്തെയാള്‍ക്ക് 177 സെന്റിമീറ്റര്‍ ഉയരം തോന്നിക്കും. കറുത്ത ഹൂഡി, കറുത്ത ജീന്‍സ്, കറുത്ത ഷൂ എന്നിവ ധരിച്ചിരുന്നു. ഇയാളുടെ കയ്യില്‍ ഡീവാള്‍ട്ട് സോസാല്‍ ടൂളും മോഷ്ടിച്ച കാറ്റലിറ്റിക് കണ്‍വെര്‍ട്ടറും ദൃശ്യത്തില്‍ കാണാം.
കറുത്ത ഷെവര്‍ലെ സില്‍വറഡോ 2500 ക്രൂ ക്യാബിലാണ് പ്രതികള്‍ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-933-7227 എന്ന നമ്പറില്‍ ടേണര്‍വാലി ആര്‍സിഎംപിയെയോ 1-800-222-8477 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.