അര്‍ബുദ ശസ്ത്രക്രിയ: വ്‌ളാദിമിര്‍ പുടിന്‍ അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: May 3, 2022, 7:48 AM


റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്കായി അവധിയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. പുടിന്റെ വിശ്വസ്തനും സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയുമായ നിക്കോളായി പട്രുഷേവിനെ പകരം ചുമതലയേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്‍പ്പെടെ പുടിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. അര്‍ബുദ ശസ്ത്രക്രിയയ്ക്കായി കുറച്ചുകാലം പ്രസിഡന്റ് അവധിയില്‍ പ്രവേശിക്കുമെന്നും കൂടാതെ വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളും പുടിനെ അലട്ടുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ആരോഗ്യനില കൂടുതല്‍ മോശമായാല്‍ സര്‍ക്കാരിന്റെ പൂര്‍ണചുമതല പട്രുഷേവിനായിരിക്കുമെന്നും പുടിന്‍ അദ്ദേഹത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.