പരിശോധന കര്‍ശനമാക്കും; ഷവര്‍മ ഉണ്ടാക്കാന്‍ പ്രത്യേക മാനദണ്ഡം നടപ്പിലാക്കും: ആരോഗ്യമന്ത്രി 

By: 600002 On: May 3, 2022, 7:00 AM


സംസ്ഥാനത്ത് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിക്കുകയും നിരവധി പേര്‍ വിഷബാധയേറ്റ് ആശുപത്രിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന അടക്കമുള്ള കടകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഷവര്‍മ ഉണ്ടാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

പഴകിയ മാംസം, പാതിവെന്ത മാംസം, ഫാസ്റ്റ് ഫുഡിനൊപ്പം നല്‍കുന്ന മയോണൈസ് തയാറാക്കുന്ന രീതി, ശുചിത്വമില്ലായ്മ എന്നിവയാണ് പലപ്പോഴും ഷവര്‍മ കഴിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. 

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന മുദ്രാവാക്യത്തിലൂന്നി സംസ്ഥാന വ്യാപകമായി നിലവില്‍ റെയ്ഡുകള്‍ നടത്തുന്നത് തുടരുകയാണ്.