വെസ്റ്റ് ബെംഗാളിനെ കീഴടക്കി കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം 

By: 600007 On: May 2, 2022, 9:12 PM

ആവേശകരമായ സന്തോഷ് ട്രോഫി ഫൈനലിൽ കരുത്തരായ വെസ്റ്റ് ബെംഗാളിനെ കീഴടക്കി ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. ആദ്യം പിന്നിലായിരുന്ന കേരളം, എക്സ്ട്രാ ടൈമിൽ 117-ം മിനിറ്റിൽ നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ സഫ്നാദ് കേരളത്തിന്റെ സമനില ഗോള്‍ നേടി മത്സരം സമനിലയിലായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു കിക്ക് പോലും പാഴാക്കാതെ 5-4 ന് ബംഗാളിനെ കേരളം തോൽപ്പിച്ചു.  

2018-ല്‍ ബംഗാളിൽ വെച്ചു നടന്ന ഫൈനലില്‍ ആതിഥേയരായ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.