ഒന്റാരിയോയിൽ കാനഡ-യുഎസ് അതിർത്തിക്ക് സമീപം 11 തോക്കുകളുമായി ഡ്രോൺ കണ്ടെത്തി

By: 600007 On: May 2, 2022, 8:52 PM

സതേൺ ഒന്റാരിയോയോയിലെ കാനഡ-യുഎസ് അതിർത്തിക്ക് സമീപം മരത്തിൽ കുടുങ്ങിയ നിലയിൽ 11 തോക്കുകളുമായി ഡ്രോൺ കണ്ടെത്തിയതായി പോലീസ്. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് പോർട്ട് ലാംബ്ടണിനടുത്തുള്ള സെന്റ് ക്ലെയർ നദിക്കരയിൽ മരത്തിൽ കുടുങ്ങിക്കിടക്കുന്ന വലിയ ഡ്രോണിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ലാം‌ടൺ കൗണ്ടി ഒ‌പി‌പി പറഞ്ഞു. ഡ്രോൺ കണ്ടെത്തുകയും സെന്റ് ക്ലെയർ ടൗൺഷിപ്പ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ സഹായത്തോടെയാണ് മരത്തിൽ കുടുങ്ങിയ ഡ്രോൺ എടുത്തതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

11 കൈത്തോക്കുകൾ അടങ്ങിയ ഒരു ബാഗ് ഡ്രോണിൽ ഘടിപ്പിച്ചിരുന്നു. ഇത് യുഎസിൽ നിന്നും വന്നിട്ടുള്ളതാവാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും  കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് അറിയിച്ചു.