ജീവനക്കാരുടെ കുറവ്; ടൊറന്റോ പിയേഴ്‌സണിൽ എയർപോർട്ടിൽ യാത്രക്കാർക്ക് നീണ്ട കാത്തിരിപ്പ് സമയം  

By: 600007 On: May 2, 2022, 8:35 PM


ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർക്ക് നീണ്ട കാത്തിരിപ്പ് സമയം  നേരിടുന്നു. സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയ കാത്തിരിപ്പ് സമയം അനുഭവിക്കുന്നതിനാൽ യാത്രക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും നേരത്തെ എത്തിച്ചേരണമെന്നും എയർപോർട്ട് വക്താവ് ടോറി ഗാസ് പ്രസ്താവനയിൽ പറഞ്ഞു.

ജീവനക്കാരുടെ കുറവാണ് പ്രധാനമായും നീണ്ട കാത്തിരിപ്പ് സമയത്തിന്റെ കാരണമായി കനേഡിയൻ എയർ ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അതോറിറ്റി (സി‌എ‌ടി‌എസ്‌എ) മാധ്യമങ്ങളോട് പറഞ്ഞത്.  ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചും എയർലൈൻ പങ്കാളികളുമായി സഹകരിച്ചും പ്രശ്‌നത്തിന് വൈകാതെ പരിഹാരം കാണുമെന്ന്  ഏജൻസി അറിയിച്ചു.