രണ്ട് സെന്‍ട്രല്‍ ആല്‍ബെര്‍ട്ട നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും കേബിള്‍ കാറുകള്‍ ഉപയോഗിച്ച് റെഡ് ഡീര്‍ നദി മുറിച്ചുകടക്കാന്‍ കഴിയുന്ന പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് പടിഞ്ഞാറന്‍ കാനഡ. റെഡ് ഡീറിന്റെ ബിസിനസ് ജില്ലയെ ബോവര്‍ പോണ്ട്‌സ് വിനോദ മേഖലയുമായി ബന്ധിപ്പിക്കുന്ന 350 മീറ്റര്‍ അര്‍ബന്‍ റോപ്പ് വേ ഗൊണ്ടോള എന്നും അറിയപ്പെടുന്നു.
രണ്ട് സ്റ്റേഷനുകളാണ് ഗോണ്ടോളയ്ക്കുള്ളത്. ഇത് റെഡ് ഡീര്‍ റിവറിനെ മുറിച്ചുകടക്കാനുള്ളതാണ്. പദ്ധതിക്കായി 25 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുകയും ചെയ്യുമെന്ന് പ്രയറി സ്‌കൈ ഗോണ്ടോളാസ് പ്രസിഡന്റ് ജെഫ്രി ഹാന്‍സെന്‍-കാള്‍സണ്‍ പറഞ്ഞു.
എഡ്മന്റണിനും വൈറ്റ് അവന്യൂവിനുമിടയില്‍ വടക്കന്‍ സസ്‌ക്കാച്ചെവന്‍ നദിക്ക് കുറുകെ കേബിള്‍ കാറുകള്‍ സ്ട്രിംഗ് ചെയ്യാന്‍ കമ്പനി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജിയോടെക്‌നിക്കല്‍ എന്‍വയോറണ്‍മെന്റല്‍ വിലയിരുത്തലുകള്‍ നടത്തുകയും തദ്ദേശീയരുടെ ഗ്രൂപ്പുകളുമായും പ്രോജക്ടിനോട് താല്‍പ്പര്യമുള്ളവരുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും സ്വീകരിച്ചുവരികയാണ്.
ആളുകളെ ജലപാത വഴിയുള്ള സഞ്ചാരത്തിനായും വിനോദസഞ്ചാരികളെ മലയോരങ്ങളില്‍ എത്തിക്കുന്നതിനുമായുള്ള ഒരു മാര്‍ഗമായി വടക്കേ അമേരിക്കയിലുടനീളം നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതികളില്‍ രണ്ടെണ്ണമാണ് ഇത്.
ഈയിടെയായി അര്‍ബന്‍ റോപ് വേകളോട് ജനങ്ങള്‍ക്കുള്ള താല്‍പ്പര്യം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പദ്ധതി സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്നവര്‍ പറയുന്നത്.