ജനറല്‍ സര്‍ജറികള്‍ ആവശ്യമുള്ള ചില രോഗികളെ റെഡ് ഡീര്‍ ആശുപത്രിയില്‍ നിന്നും സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയിലെ ജനറല്‍ സര്‍ജറി സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്കും എഡ്മന്റണിലേക്കും കാല്ഗരിയിലേക്കും മാറ്റിത്തുടങ്ങിയെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ രോഗികളെ മാറ്റിത്തുടങ്ങിയതായി എഎച്ച്എസ് വക്താവ് കെറി വില്യംസണ് പറഞ്ഞു.
റെഡ് ഡീര്‍ റീജിയണല്‍ ഹോസ്പിറ്റല്‍ സെന്ററില്‍ നിന്ന് രോഗികളെ മാറ്റുന്നതിന് നിരവധികാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ജനറല്‍ സര്‍ജറിക്ക് ആവശ്യമായ ക്ലിനിക്കല്‍ അസിസ്റ്റന്റുമാരുടെ കുറവാണ്. രോഗികളുടെ മാറ്റം താല്‍ക്കാലിക നടപടി മാത്രമാണെന്നും റെഡ് ഡീര്‍ റീജിയണല്‍ സെന്ററില്‍ നോര്‍മല്‍ സര്‍ജിക്കല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എഎച്ച്എസ് കര്‍ശന നടപടികളെടുത്തുകൊണ്ടിരിക്കുകയാണെന്നും വില്യംസണ് വ്യക്തമാക്കി.
നിലവിലുള്ള കിടപ്പുരോഗികള്‍ക്കുള്ള ഓണ്‍-കോള്‍ കവറേജ് റെഡ് ഡീറിലും സുരക്ഷിതമായി കൈമാറാന്‍ കഴിയാത്ത അടിയന്തര കേസുകളിലും നല്‍കുന്നത് തുടരുമെന്ന് വില്യംസണ് അറിയിച്ചു.