ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

By: 600002 On: May 2, 2022, 10:11 AM

 

കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസ്റ്റ്‌സ്റ്റാന്‍ഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. കടയുടമ വിദേശത്താണെന്ന് പോലീസ് പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തി. 

ഭക്ഷ്യവിഷബാധയുണ്ടാവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. 

ഭക്ഷ്യ വിഷബാധയേറ്റ് കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ വി പ്രസന്നയുടെയും ഏക മകള്‍ ഇ വി ദേവനന്ദയാണ് (16) മരിച്ചത്.