ലോകത്തില്‍ ഇതാദ്യം; ഫ്‌ളൈയിംഗ് ടാക്‌സികള്‍ക്കും ഡ്രോണുകള്‍ക്കുമായി വിമാനത്താവളം നിര്‍മിച്ച് യുകെ

By: 600002 On: May 2, 2022, 7:50 AM

 

ഫ്‌ളൈയിംഗ് ടാക്‌സികള്‍ക്കായി എയര്‍പോര്‍ട്ട് നിര്‍മിച്ച് യുകെ. ഫ്യൂച്ചറിസ്റ്റിക് സര്‍ക്കസ് ടെന്റിനോട് സാമ്യമുള്ള പുതിയ കെട്ടിടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു കെട്ടിടം ഇതാദ്യമായാണെന്ന് കമ്പനി അവകാശപ്പെടുന്നു. 

കവന്‍ട്രി സിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് അര്‍ബന്‍-എയര്‍പോര്‍ട്ട് നിര്‍മിച്ച എയര്‍-വണ്‍ എന്ന ഫ്‌ളൈയിംഗ് ടാക്‌സി എയര്‍പോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിപോര്‍ട്ടാണ്. എയര്‍-വണ്‍ ആദ്യത്തെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ പോപ്പ്-അപ്പ് വെര്‍ട്ടിപോര്‍ട്ടാണ്. എയര്‍ ടാക്‌സികള്‍ പരീക്ഷണ ഘട്ടത്തിലാണ്. യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വേണം. 

2028 ഓടുകൂടി ഹ്യുണ്ടായിയുടെ സൂപ്പര്‍നാല്‍ ഇലക്ട്രിക് എയര്‍ വെഹിക്കിള്‍ സേവനമാരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. തല്‍ക്കാലം സൂപ്പര്‍നാല്‍ ഫ്‌ളൈയിംഗ് ടാക്‌സി ഔദ്യോഗികമായി പുറത്തിറക്കില്ലെങ്കിലും, എയര്‍-വണ്‍ ഇവന്റില്‍ തങ്ങളുടെ മോഡലുകളില്‍ ഒന്ന് പ്രദര്‍ശിപ്പിക്കാന്‍ അര്‍ബന്‍-എയര്‍പോര്‍ട്ടുമായി സഹകരിക്കുന്നുണ്ട്. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടും 200 ഓളം വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ അര്‍ബന്‍-എയര്‍പോര്‍ട്ട് പദ്ധതിയിടുന്നുണ്ട്.