അന്താരാഷ്ട്ര യാത്രികര്‍ക്കായി ബീസിയിലെ എട്ട് ചെറിയ വിമാനത്താവളങ്ങള്‍ തുറന്നുകൊടുക്കുന്നു 

By: 600002 On: May 2, 2022, 7:07 AM

 

തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള 39 ചെറിയ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി അറിയിച്ചു. പാന്‍ഡമിക്ക് ആരംഭിച്ചതിനു ശേഷം ആദ്യമായി ബീസിയില്‍ എട്ട് വിമാനത്താവളങ്ങളാണ് പ്രവര്‍ത്തന സജ്ജമാകുന്നത്. അന്താരാഷ്ട്ര യാത്രികര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ എത്തിച്ചേരാം. 

ലിസ്റ്റ് ചെയ്തിരിക്കുന്ന മിക്ക വിമാനത്താവളങ്ങളിലും ആദ്യ ഘട്ടത്തില്‍ ചെറിയ സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളും സേവനം നല്‍കും. ഷെഡ്യൂള്‍ ചെയ്യാത്ത ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

കോവിഡിന്റെ തുടക്കത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് ചില പ്രധാന വിമാനത്താവളങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. നവംബറില്‍, വിക്ടോറിയയും കെലോനയും ഉള്‍പ്പെടെ നിരവധി ചെറിയ വിമാനത്താവളങ്ങളില്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങള്‍ വന്നുതുടങ്ങി. 

മെയ് 2 അല്ലെങ്കില്‍ 15 തീയതികളില്‍ CBSA സേവനം പുനരാരംഭിക്കുന്ന 47 ചെറിയ വിമാനത്താവളങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഏജന്‍സിയുടെ വെബ്സൈറ്റ് https://www.canada.ca/en/border-services-agency/news/2022/04/covid-19-cbsa-resumes-border-services-and-increases-hours-of-service-at-select-ports-of-entry.html  വഴി അറിയാം.