കാൽഗറി മലയാളികൾക്ക് ആവേശമായി എം സി എ സി യുടെ ബാഡ്മിന്റൺ ടൂർണമെൻറ്

By: 600007 On: May 1, 2022, 10:51 PM

വാർത്ത: സന്ദീപ് സാം അലക്സാണ്ടർ 

മലയാളി കൾച്ചറൽ  അസോസിയേഷൻ ഓഫ് കാൽഗറി  സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ്-2022  ഏപ്രിൽ 24 ന്  കാൽഗറി ക്ലിയർ വൺ ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടന്നു. 

വിജയികൾ 

ഡിവിഷൻ -1

മിൽട്ടൺ & നിജിൻ - First  Prize 
ജെസ്‌ലിൻ  & ഡിലു - Second Prize

ഡിവിഷൻ -2
ആനന്ദ് & വിശാൽ - First  Prize
ജിനേഷ് & ലൈജു - Second Prize

ഡിവിഷൻ -3
സ്റ്റെഫാനി  & ശരത് - First  Prize
ജിനു & ജോജി - Second Prize 

ബിഗിനേഴ്‌സ് ഡിവിഷൻ 
ആയുഷ് & ആൽമൺ - Group  E Champions
പീറ്റിയ & മരിയ - Group  F  Champions 
ഷെർവിൻ & ജെറോം - Group  G  Champions
ഡിയോൺ & ജിത്തു - Group  H  Champions
  

അസ്സോസിയേഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ടീമുകൾ പങ്കെടുത്ത ഒരു മത്സരമായിരുന്നു ഇത്തവണത്തേത്‌.  മുതിർന്നവരുടെ വിഭാഗത്തിൽ 24 ടീമുകളും തുടക്കക്കാരുടെ വിഭാഗത്തിൽ 22 ടീമുകളും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യമായണ് തുടക്കക്കാരുടെ വിഭാഗത്തിൽ ഇത്രയധികം ടീമുകൾ മത്സരിച്ചത്. ഇവർക്ക് മത്സരിക്കാൻ കൂടുതൽ പ്ലാറ്റുഫോമുകൾ ഒരുക്കുമെന്ന് എം സി എ സി അറിയിച്ചു. എല്ലാ ടീമുകളും മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. 

ടൂർണമെന്റ് സ്‌പോൺസർ : സ്റ്റാൻലി കുന്നത്ത് പ്രൊഫഷണൽ കോർപറേഷൻ - എ & ബി അക്കൗണ്ടിങ് & ടാക്‌സ് സർവീസസ് ഏജൻസി. ഒന്റാറിയോ ഹീറോസിന്റെ ആൽബെർട്ടൻ പതിപ്പായ  ആൽബെർട്ട ഹീറോസ് (ഷൈൻ കെ ജോസ്) മുതിർന്ന ടീമുകൾക്ക് ജേഴ്‌സി നൽകുകയുണ്ടായി. ലീ-നിങ് ബാഡ്മിന്റൺ സപ്ലെയേഴ്‌സ് ഡീലർ സന്ദീപ് സാം അലക്സാണ്ടർ  തുടക്കകാരുടെ എല്ലാ ഗ്രൂപ്പുകൾക്കും റാക്കറ്റുകളും ബാഗുകളും പ്രോത്സാഹനമായി നൽകി.കാൽഗറി സെൻറ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ MMVS എന്ന സംഘടനയുടെ നേതൃത്വത്തിൽ  സംഘാടകർക്ക്‌ ലഘുഭക്ഷണം വിതരണം ചെയ്തു.കോർട്ട് വോളന്റിയേഴ്‌സ് : ഡോ.ജെഫ്, ജഗൻ, ബിജു, ജിതിൻ. ഫോട്ടോഗ്രാഫി: ശ്രീനാഥ്. സംഘാടകർക്ക്‌ നേതൃത്വം നൽകിയത് ബാബു പോൾ. കൂടാതെ മറ്റ്  സഹായങ്ങൾ  നൽകിയത്: മേരിക്കുട്ടി, ദീപ, ജാസ് കമ്മിറ്റി അംഗങ്ങൾ: റിജേഷ്, റോണി, സന്ദീപ്, ജോൺസൺ, ഷൈൻ, ജെസ്‌ലിൻ.

2022 ഫാൾ സീസണിൽ  മലയാളികൾക്കായി വെസ്റ്റേൺ കാനഡ ഓപ്പൺ  ബാഡ്മിന്റൺ ചാമ്പ്യൻഷിപ്  നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് എം സി എ സി സ്പോർട്സ് വിഭാഗം.