എഡ്‌മണ്ടൻ കോസ്മോ പോളിറ്റൻസ് കമ്മ്യൂണിറ്റി സർവീസ് ഫൗണ്ടേഷൻന്റെ നേതൃത്വത്തിൽ ഇൻഡോർ ക്രിക്കറ്റ്  ടൂർണമെന്റ് സംഘടിപ്പിച്ചു.

By: 600007 On: May 1, 2022, 10:21 PM

വാർത്ത: സിജോ ആന്റണി, എഡ്‌മണ്ടൻ

എഡ്‌മണ്ടൻ കോസ്മോ പോളിറ്റൻസ് കമ്മ്യൂണിറ്റി സർവീസ് ഫൗണ്ടേഷൻന്റെ നേതൃത്വത്തിൽ ഇൻഡോർ ക്രിക്കറ്റ്  ടൂർണമെന്റ് സംഘടിപ്പിച്ചു. 2022 ഏപ്രിൽ 22 ന് എഡ്‌മണ്ടൻ സോക്കർ ഡോമിൽ വച്ചായിരുന്നു മത്സരം. മണ്ഡി - XI & മിൽവുഡ്‌സ്  മത്സരത്തിൽ വിജയികളായി. വിജയികൾക്ക് 3000 ഡോളറും  കോസ്‌മോസിന്റെ എവർ  റോളിങ്ങ് ട്രോഫിയും സമ്മാനമായി ലഭിച്ചു. മത്സരത്തിന്റെ പ്രൈം സ്പോൺസർ എഡ്‌മണ്ടനിൽ നിന്നുമുള്ള മലയാളി റീയൽറ്റർ ജിജോ ജോർജ് ആയിരുന്നു.

കാനഡയിലെ വിവിധ പ്രൊവിൻസുകളിൽനിന്നുമായി 28 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഏപ്രിൽ 22 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് തുടങ്ങിയ മത്സരങ്ങൾ ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 8 മണി  വരെയാണ്  നടന്നത്. ഇത് രണ്ടാം തവണയാണ് കോസ്മോ പോളിറ്റൻസ്  ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. എഡ്‌മണ്ടൻ, കാൽഗറി, വൻകൂവർ, സെൻറ് ജോൺസ് എന്നിവിടങ്ങളിൽ നിന്നായി അഞ്ച്  മലയാളി ടീമുകളുടെ സാന്നിദ്ധ്യം  മത്സരത്തിന്റെ സവിശേഷതയായിരുന്നു. 

ഇതോടൊപ്പം സംഘാടകരായ കോസ്മോ പോളിറ്റൻസ് കമ്മ്യൂണിറ്റി സർവീസ് ഫൗണ്ടേഷൻ  ഒരു ധനശേഖരണവും  നടത്തി. ഇതിലൂടെ സമാഹരിച്ച ഏകദേശം 3000 ഡോളർ എഡ്‌മണ്ടൻ ഫുഡ് ബാങ്കിന് നൽകുകയുണ്ടായി.  കൂടാതെ വിവിധയിടങ്ങളിൽ നിന്നും 5 പെട്ടിയോളം (നോൺ-പെരിഷബിൾ) ആഹാര പദാർത്ഥങ്ങളും ശേഖരിച്ച്  എഡ്‌മണ്ടൻ ഫുഡ് ബാങ്കിന് നൽകി.