ഹിറ്റ് ആൻഡ് റൺ; കാൻമോറിന് സമീപം ഹൈ വേ 1-ൽ വണ്ടി ഇടിച്ച് 20 വയസുള്ള യുവതി മരിച്ചു 

By: 600007 On: May 1, 2022, 8:24 PM

ആൽബെർട്ടയിലെ കാൻമോറിന് സമീപം ട്രാൻസ്-കാനഡ ഹൈവേയുടെ ഈസ്റ്റ് ബൗണ്ട് ലൈനിൽ അജ്ഞാത വാഹനം ഇടിച്ച് 20 വയസ്സുള്ള യുവതി മരിച്ചതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ഇടിച്ച വാഹനം നിർത്താതെ പോയി എന്നതാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച യുവതി ഹൈവേയിലൂടെ നടക്കുകയായിരുന്നോ അതോ മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. അപകടത്തെത്തുടർന്ന് ഞായറാഴ്ച രാവിലെ മണിക്കൂറുകളോളം കിഴക്കോട്ടുള്ള പാത അന്വേഷണത്തിനായി അടച്ചിട്ടെങ്കിലും പിന്നീട് ഗതാഗത്തിനായി തുറന്നു. 
 
അപകടത്തിൽപ്പെട്ട വാഹനത്തെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഈ ഹിറ്റ് ആന്റ് റണ്ണുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാൻമോർ  ആർസിഎംപിയെ 403-678-5516 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു.