റെന്റൽ സ്‌കാം; ഒന്റാരിയോയിൽ 36 പേർക്ക് 30,000 ഡോളർ നഷ്ടമായി

By: 600007 On: May 1, 2022, 8:07 PM

ഒന്റാരിയോ കിച്ചനർ-വാട്ടർലൂ മേഖലയിൽ റെന്റൽ സ്കാമുമായി ബന്ധപ്പെട്ട് 36 പേർക്ക് 30,000 ഡോളറിൽ കൂടുതൽ നഷ്ടമായതായി പോലീസ്. കിച്ചനർ-വാട്ടർലൂ മേഖലയിൽ വ്യാജ പ്രോപ്പർട്ടി വാടക പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ഏപ്രിൽ 30 ശനിയാഴ്ച സ്റ്റൌഫ്വില്ലെയിലെ ഒരാളെ വാട്ടർലൂ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു.

2021 നവംബറിനും 2022 ഫെബ്രുവരിയ്ക്കും ഇടയിൽ, കിച്ചനറിലെയും വാട്ടർലൂവിലെയും പ്രോപ്പർട്ടികൾ വെച്ച് വ്യാജ പരസ്യങ്ങൾ ഒരു ബൈ ആൻഡ് സെയിൽ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രോപ്പർട്ടി വാടകയ്‌ക്കെടുക്കുന്നവരുമായി ഇമെയിൽ, ടെക്‌സ്‌റ്റ്, ഫോൺ, വാട്ട്‌സ്ആപ്പ് എന്നിവ വഴി ആശയവിനിമയം നടത്തുകയും വാടക കരാറിൽ ഒപ്പിടാനും വാടക ഇ-ട്രാൻസ്‌ഫർ വഴി ഡൗൺ പേയ്‌മെന്റ് അയപ്പിക്കുകയും ചെയ്തിരുന്നു. പ്രോപ്പർട്ടി വാടകയ്‌ക്കെടുക്കുന്നവർ ലീസിന്റെ തുടക്കത്തിൽ പ്രോപ്പർട്ടിയിൽ എത്തുമ്പോഴാണ് എഗ്രിമെന്റ് സാധുതയുള്ളതല്ലെന്ന് മനസ്സിലാകുകയും തട്ടിപ്പിനിരയായതായി മനസ്സിലാവുകയും ചെയ്യുകയെന്ന് പോലീസ് പറഞ്ഞു.

പൊതുജനങ്ങളെ കബളിപ്പിക്കൽ, വ്യാജ രേഖകൾ ഉണ്ടാക്കുക, തിരിച്ചറിയൽ രേഖ കൈവശം വയ്ക്കൽ, വ്യാജ സീൽ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച 46 കാരനായ സ്റ്റൗഫ്‌വില്ലെയിലുള്ള പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തട്ടിപ്പിൽ ഇരയായവരോ തട്ടിപ്പിനെക്കുറിച്ച് എന്തെങ്കിലും കൂടുതൽ വിവരം ഉളളവർ പോലീസുമായോ ക്രൈം സ്‌റ്റോപ്പറുമായോ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു