കോടതിയിലേക്ക് കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഡെപ്യൂട്ടിയും അപ്രത്യക്ഷരായി

By: 600084 On: May 1, 2022, 5:00 PM

News Written by, P.P Cherian, Dallas.

അലബാമ : കോടതിയിൽ ഹാജരാക്കാനെന്നു പറഞ്ഞ് ജയിലിൽ നിന്നും കൊണ്ടുപോയ കൊലക്കേസ് പ്രതിയെയും ഇയാളെ അനുഗമിച്ച ഡെപ്യൂട്ടിയും അപ്രത്യക്ഷരായി. 25 വർഷം സർവീസുള്ള ഓഫീസറെയാണ് പ്രതിക്കൊപ്പം അപ്രത്യക്ഷമായിരിക്കുന്നത്.

ഏപ്രിൽ 29 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ജയിലിന്റെ കോർട്ട് ട്രാൻസ്പോർട്ടേഷൻ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫ് കറക്ഷൻസ് ഡെപ്യൂട്ടി വിക്കി വൈറ്റ് (56) കോടതിയിൽ ഹാജരാക്കാമെന്ന് പറഞ്ഞ് കാപിറ്റൽ മർഡർ ചാർജ് ചെയ്യപ്പെട്ട കെയ്സി വൈറ്റിനെ (35) പട്രോൾ കാറിൽ കയറ്റി കൊണ്ടുപോയത്.

9:30 ന് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത് മെന്റൽ ഇവാലുവേഷന് ആണെന്നാണ് വിക്കി വൈറ്റ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. എന്നാൽ രണ്ടുപേരും കോടതിയിൽ എത്തിയില്ല. ഇതോടെ ഇവരെക്കുറിച്ച് അന്വേഷണം തുടങ്ങി. തുടർന്ന് വിക്കി വൈറ്റിന്റെ പട്രോൾ വാഹനം ഷോപ്പിങ് സെന്ററിന്റെ പാർക്കിങ് ലോട്ടിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നാണ് അന്വേഷണ ചുമതലയുള്ള ലോഡർ ഡെയ്‍ൽ കൗണ്ടി ഷെറീഫ് റിക്ക് സിംഗിൾട്ടൺ പറഞ്ഞത്.

പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ രണ്ടുപേർ സെക്യൂരിറ്റിക്കായി ഉണ്ടായിരിക്കണമെന്ന് നിയമം നല്ലതുപോലെ അറിയാമായിരുന്ന ഓഫീസർ എന്തുകൊണ്ട് പ്രോട്ടോകോൾ ഫോളോ ചെയ്തില്ല എന്ന നിയമം ഉയരുന്നു. പ്രതിയെ കൊണ്ടു പോകുമ്പോൾ ഓഫീസറുടെ കൈവശം ഉണ്ടായിരുന്ന റിവോൾവർ പ്രതി കൈവശപ്പെടുത്തിയോ, അതോ ഓഫീസർ അറിഞ്ഞുകൊണ്ട് ഇയാളെ രക്ഷപ്പെടാൻ അനുവദിച്ചുവോ എന്നും  പോലീസ് അന്വേഷിക്കുന്നുണ്ട്.