ക്യുബെക്ക് മലയാളികൾക്കായി മലയാളം റേഡിയോ 'ആഹാ' എത്തുന്നു 

By: 600007 On: May 1, 2022, 8:41 AM

ഒന്റാരിയോയിൽ പ്രക്ഷേപണം ചെയ്യുന്ന മലയാളം റേഡിയോ ഇപ്പോൾ മോൺട്രിയാലിലും. മോണ്‍ട്രിയാലില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9-ന് 1610 എന്ന AM ഫ്രീക്വന്‍സിയില്‍ ആണ് ആഹാ റേഡിയോ ലഭ്യമാകുക എന്ന് ആഹാ റേഡിയോയുടെ ഡയറക്ടര്‍ അരുൺ അനിയൻ അറിയിച്ചു. നിലവിൽ ടൊറന്റോയിൽ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ആഹാ റേഡിയോ, ലോകത്ത് എവിടെ നിന്നും വേണമെങ്കിലും 24 മണിക്കൂറും കേൾക്കുവാൻ  മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്.