ഐസിബിസി ഇൻഷുറൻസ് പുതുക്കൽ പ്രക്രിയ ഓൺലൈനായി മാറ്റുന്നതിനാൽ മെയ് 1 മുതൽ ബീ.സിയിൽ ഇൻഷുറൻസ് സ്റ്റിക്കർ (Decal) ലൈസൻസ് പ്ലേറ്റിൽ ഒട്ടിക്കേണ്ട ആവശ്യമില്ല. മെയ് 1, 2022 മുതൽ പുതിയതായി എടുക്കുന്നതോ പുതുക്കുന്നതോ ആയ ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കായി ഡീകാലുകൾ നൽകില്ല ഐസിബിസി അറിയിച്ചു.
പുതിയ ഓൺലൈൻ സേവനം വഴി ഉപഭോക്താക്കൾക്ക് അവരുടെ വിലാസം മാറ്റുക,ഡിസ്‌കൗണ്ടിന് അപേക്ഷിക്കുക, പോളിസിയിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഡ്രൈവർമാരെ അപ്‌ഡേറ്റ് ചെയ്യുക പോലുള്ള കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന് ഐസിബിസി അറിയിച്ചു.