തൊഴിലാളികളുടെ എണ്ണം കുറയ്ക്കും; ട്വീറ്റുകള്‍ക്ക് നിരക്ക് ഈടാക്കും; മസ്‌കിന്റെ പുതിയ നിര്‍ദേശങ്ങള്‍ 

By: 600002 On: Apr 30, 2022, 2:24 PM

 

ട്വിറ്റര്‍ ഏറ്റെടുത്ത മസ്‌ക് പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തി. ട്വിറ്റര്‍ വാങ്ങാന്‍ പണം കണ്ടെത്തുന്നതിനായി ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ട്വിറ്ററിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ട്വീറ്റുകള്‍ക്ക് പണം ഈടാക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കാന്‍ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചപ്പോഴാണ് മസ്‌ക് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. 

ട്വിറ്റര്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ ശമ്പളം ഉള്‍പ്പെടെ നിയന്ത്രണ വിധേയമാക്കും. തൊഴിലാളുകളെ കുറയ്ക്കാനും ശമ്പളം വെട്ടിച്ചുരുക്കാനും സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 21 നാണ് മസ്‌ക് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചത്. ട്വിറ്ററില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെപ്പറ്റി മസ്‌ക് ബാങ്കുകളോട് വിശദീകരിച്ചിട്ടുണ്ട്. 

അതേസമയം, തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് മസ്‌ക് ആലോചിച്ചിട്ടില്ലെന്നും ട്വിറ്ററിനെ ഏറ്റെടുത്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും വിവരമുണ്ട്.