കാബൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Apr 30, 2022, 10:54 AM

 


അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഖലീഫ സാഹിബ് മസ്ജിദില്‍ ചാവേര്‍ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കിടെയിലായിരുന്നു സ്‌ഫോടനം നടന്നത്. 

ഉച്ചകഴിഞ്ഞാണ് സ്‌ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു. സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സിക്ര്‍ ( ദശസൃ) എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം.

സിക്ര്‍ ആചരിക്കുന്നത് ചില സുന്നി ?ഗ്രൂപ്പുകള്‍ മതവിരുദ്ധമായി കാണുന്നു. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഇമാം സയ്യിദ് ഫാസില്‍ ആഘ പറഞ്ഞു.