നോര്‍ത്ത് കാല്‍ഗരിയില്‍ വംശീയ അധിക്ഷേപ പോസ്റ്ററുകള്‍; അന്വേഷണം ആരംഭിച്ചതായി പോലീസ് 

By: 600002 On: Apr 30, 2022, 10:35 AM

 

വെള്ളിയാഴ്ച തോണ്‍ക്ലിഫ് കമ്യൂണിറ്റിയില്‍ പ്രത്യക്ഷപ്പെട്ട വംശീയ അധിക്ഷേപ പോസ്റ്ററുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ്. വംശീയ, ഫാസിസ്റ്റ് ആശയങ്ങള്‍ ചിത്രീകരിക്കുന്ന പോസ്റ്ററുകളില്‍ 'വൈറ്റ് ലിവ്‌സ് മാറ്റര്‍' എന്ന തീമുകളും പ്രചരിപ്പിക്കുന്നുണ്ട്. 

ഒരു പോസ്റ്ററില്‍ സെമിറ്റിക് വിരുദ്ധ കാര്‍ട്ടൂണ്‍ ചിത്രീകരിക്കുന്നതിനോടൊപ്പം വംശഹത്യ വൈവിധ്യമാണ്(diversity is genocide), 'വൈവിധ്യം വെള്ളക്കാരോടുള്ള വെറുപ്പ്'(diversity is hatred of whites)എന്നിവയുള്‍പ്പെടെ നിരവധി നിന്ദ്യമായ  വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സെന്റര്‍ സ്ട്രീറ്റ് എന്‍, 64 അവന്യു, 4 സ്ട്രീറ്റ് എന്‍.ഡബ്ല്യു വിനും 4 സ്ട്രീറ്റ് എന്‍ ഇ യ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

കണ്ടെത്തിയ എല്ലാ പോസ്റ്ററുകളും നീക്കം ചെയ്തതായും അന്വേഷണത്തിലുടനീളം ഉദ്യോഗസ്ഥര്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോര്‍ഡിനേറ്റര്‍മാരെ കണ്‍സള്‍ട്ട് ചെയ്യുമെന്നും പോലീസ് അറിയിച്ചു.  

വിദ്വേഷ പോസ്റ്ററുകള്‍ക്ക് പിന്നിലുള്ള വ്യക്തികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ കാല്‍ഗരി പോലീസ് സര്‍വീസിന്റെ നോണ്‍-എമര്‍ജന്‍സിയുമായി 403-266-1234 എന്ന നമ്പറില്‍ വിളിക്കുകയോ ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ സൈറ്റില്‍ അറിയിക്കുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.