യുഎസില്‍ കാല്‍ ദശലക്ഷം എക്‌സ്‌പ്ലോറര്‍ എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി അറിയിച്ചു. പാര്‍ക്കിംഗിലേക്ക് മാറ്റുമ്പോള്‍ അപ്രതീക്ഷിതമായി നീങ്ങുന്നുവെന്നതാണ് കാരണമായി കമ്പനിയുടെ വിശദീകരണം. 2020 മുതല്‍ 2022 വരെയുള്ള 2.3 ലിറ്റര്‍ എഞ്ചിനുള്ള ചില എക്‌സ്‌പ്ലോററുകള്‍, 3 ലിറ്റര്‍, 3.3 ലിറ്റര്‍ ഹൈബ്രിഡുകള്‍ 3 ലിറ്റര്‍ എസ്ടി എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. കൂടാതെ 2020,2021 എക്‌സ്‌പ്ലോറര്‍ പോലീസ് ഹൈബ്രിഡുകള്‍, 3.3 ലിറ്റര്‍ ഗ്യാസ് എഞ്ചിനുകളുള്ളവയും ഇതില്‍പ്പെടുന്നു.
റിയര്‍ ആക്‌സില്‍ മൗണ്ടിംഗ് ബോള്‍ട്ട് ഒടിഞ്ഞിരിക്കാമെന്നും ഡ്രൈവ് ഷാഫ്റ്റ് വിച്ഛേദിക്കപ്പെട്ടതിനാലുമായിരിക്കും ഇത്തരത്തില്‍ അപ്രതീക്ഷിതമായി നീങ്ങാനുള്ള കാരണമായി യുഎസ് സേഫ്റ്റി റെഗുലേറ്റേഴ്‌സ് പറയുന്നു. പാര്‍ക്കിംഗ് ബ്രേക്ക് ഓണാക്കാതെ തന്നെ പാര്‍ക്ക് ഗിയറില്‍ വെച്ചാലും എസ്‌യുവികള്‍ നീങ്ങിപ്പോകാം.
ഈ പ്രശ്‌നം കാരണം 235 ഓളം വാറന്റി ക്ലെയ്മുകള്‍ ഫോര്‍ഡിനുണ്ട്. ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും അപകടങ്ങളോ ആര്‍ക്കെങ്കിലും പരുക്കുകള്‍ പറ്റിയതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കമ്പനി അറിയിക്കുന്നത്.
മോഡലിനെ ആശ്രയിച്ച് ഡീലര്‍മാര്‍ ബുഷിംഗും ആക്‌സില്‍ കവറും മാറ്റിസ്ഥാപിക്കും, അല്ലെങ്കില്‍ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ജൂണ്‍ 6 മുതല്‍ ഉടമകള്‍ക്ക് ഇ-മെയില്‍ വഴി അറിയിപ്പ് ഉണ്ടാകും.