പാന്‍ മസാല പരസ്യത്തിന് കോടികള്‍ വാഗ്ദാനം:'നോ' പറഞ്ഞ് യാഷ് 

By: 600002 On: Apr 30, 2022, 8:11 AM

 

കെജിഎഫ്-2 നിറഞ്ഞ കയ്യടികളോടെ വിജയകരമായി മുന്നേറുമ്പോള്‍ സിനിമയ്ക്കപ്പുറത്തും 'റോക്കിഭായ്' ശ്രദ്ധേയനാവുകയാണ്. റോക്കിഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കന്നടതാരമായ യാഷ് പാന്‍ മസാല പരസ്യത്തില്‍ നിന്നും പിന്മാറി. പരസ്യത്തിനായി കോടികളാണ് താരത്തിന് വാഗ്ദാനം ചെയ്തത്. 

പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. ഫാന്‍സിന്റേയും ഫോളോവേഴ്സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. യാഷിന്റെ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.

പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീല്‍ യാഷ് നിരസിച്ചിരിക്കുന്നത്.