രാജ്യത്ത് കാലാഹരണപ്പെട്ട നിയമങ്ങള്‍ മാറ്റേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ സര്‍ക്കാരുകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനത്തിനായി പരമാവധി ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തില്‍ ജുഡീഷ്യല്‍ സംവിധാനം മാറണമെന്നും നീതി ലഭിക്കുമ്പോള്‍ ജുഡീഷ്യറിയിലേക്കുള്ള വിശ്വാസം ജനങ്ങള്‍ക്ക് വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നീതി ലഭ്യമാകലില്‍ ഭാഷ തടസമായി നില്ക്കുന്നു.സുപ്രിംകോടതിയിലും ഹൈക്കോടതികളിലും നടപടികളെല്ലാം ഇംഗ്ലീഷിലാണ്. കോടതികളില്‍ പ്രാദേശിക ഭാഷ പ്രോത്സാഹിപ്പിക്കണം. ജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.