ഇന്ത്യന്‍ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ചുമതലയേല്‍ക്കും. എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ. ജനറല്‍സ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹമെത്തുന്നത്.
നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982 ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ് അദ്ദേഗം. നിലവില്‍ കരസേനയുടെ ഉപമേധാവിയായി പ്രവര്‍ത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.