ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം: കാല്‍ഗരിയില്‍ യുവാവ് അറസ്റ്റില്‍

By: 600002 On: Apr 30, 2022, 6:00 AM

 

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനം നടത്തിയ കാല്‍ഗരിയില്‍ അറസ്റ്റിലായ യുവാവ് കോടതിയില്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. തനിക്ക് ഇതിലും മികച്ചത് അറിയില്ലെന്നാണ് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇയാള്‍ മറുപടി നല്‍കിയത്. മുപ്പത്തിയാറുകാരനായ ഹുസൈന്‍ ബോര്‍ഹോട്ടാണ് ഐസിസുമായുള്ള ബന്ധത്തിന് അറസ്റ്റിലായത്. ഏഴ് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2020 ജൂലൈയില്‍ ഇയാള്‍ അറസ്റ്റിലായി. 

അവിശ്വാസികളെ കൊല്ലാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും തുടര്‍ന്ന് അവര്‍ തന്നെ കൊല്ലുമെന്നായതിനാല്‍ തനിക്ക് സ്വര്‍ഗത്തിലേക്ക് പോകാമെന്നും തിരിച്ചുപോകാന്‍ അവസരമുണ്ടെങ്കില്‍ താന്‍ പോകുമെന്നും വിശ്വാസത്തിനും മതത്തിനും വേണ്ടി എന്തും ചെയ്യുമെന്നും ബോര്‍ഹോട്ട് കോടതിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 മെയ് 9 നും 2014 ജൂണ്‍ 7 നും ഇടയില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നും  സിറിയയിലായിരിക്കുമ്പോള്‍ ഐസിസിനു വേണ്ടി തട്ടിക്കൊണ്ടുപോകല്‍ നടത്തിയിട്ടുണ്ടെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.