വാർത്ത: ജിത്തു ജോസഫ് തോമസ്
കാനഡയിലെ അപൂർവയിനം കാറുകളുടെ ആരാധക കൂട്ടായ്മയായ മല്ലുഗൂസും കലാ സാംസ്കാരിക മേഖലകളിലെ മലയാളി പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി രൂപം കൊടുത്ത യുവജനങ്ങളുടെ സംഘടനയായ കനേഡിയൻ മീഡിയ ക്ലബ്ബും ചേർന്ന് കാർ മീറ്റ്-2022 സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 ശനിയാഴ്ച വൈകിട്ട് 3 മണിമുതൽ 6 മണി വരെ വൊഗാൻ വൂഡ്ബ്രിഡ്ജ് ഫെയർ ഗ്രൗണ്ടിൽ ആണ് കാർ മീറ്റ് 2022 നടക്കുന്നത്. എക്സോട്ടിക് കാറുകളുടെ പ്രദർശനവും കാനഡയിലെ വിവിധ മോട്ടോർ ബൈക്ക് ഗ്രൂപ്പുകൾ പങ്കെടുക്കുന്ന മോട്ടോർ ബൈക്കുകളുടെ പ്രദർശനവും കാർ മീറ്റ്- 2022 ലെ പ്രധാന ഇനങ്ങൾ ആയിരിക്കും.
ഇതോടൊപ്പം നടക്കുന്ന കൾച്ചറൽ ഷോയിൽ റാപ്പ് ബാറ്റിൽ, ഡി ജെ നൈറ്റ് എന്നിവയും ഉണ്ടാകും. പ്രവേശനം തികച്ചും സൗജന്യമാണ്. കാനഡയിലെ മലയാളികൾ ആദ്യമായി സംഘടിപ്പിക്കുന്ന കാർ മീറ്റ് - 2022 ൽ അഞ്ഞൂറിൽ അധികം വാഹനങ്ങൾ ആണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.