'നാം എല്ലാവരും ഒരുദിവസം മരിക്കും' ന്യുക്ലിയർ വാറിന് സൂചന നൽകി റഷ്യൻ സ്റ്റേറ്റ് റ്റി.വി

By: 600084 On: Apr 29, 2022, 5:11 PM

News written by, P.P Cherian, Dallas.

വാഷിങ്‌ടൺ ഡി സി : റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉക്രൈന് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിന് 33 ബില്യൺ ഡോളർ അനുവദിക്കണമെന്ന് യു എസ് കോൺഗ്രസിനോട് ബൈഡൻ ആവശ്യപ്പെട്ടു. ഇതുവരെ ഉക്രൈന് അനുവദിച്ച 16 ബില്യൺ ഡോളറിന് പുറമെയാണ് പുതിയ സഹായം തേടി ബൈഡൻ കോൺഗ്രസ്സിനെ സമീപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക ഉക്രൈന് നൽകിയിട്ടുണ്ട്.

ബൈഡന്റെ പുതിയ സാമ്പത്തിക സഹായഭ്യർഥന റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് ഉക്രൈൻ തലസ്ഥാനത്ത് റഷ്യ നടത്തുന്ന ആക്രമണം ശക്തമാക്കി. ഇന്ന് തലസ്ഥാനത്ത് റഷ്യൻ വിമാനങ്ങൾ ശത കണക്കിന് ബോബുകൾ വർഷിച്ചതോടെ കീവിൽ അഗ്നിനാളങ്ങൾ ആകാശത്തോളം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലസ്ഥാനം പിടിച്ചടക്കി ഉക്രൈനെ അടിയറവ് പറയിക്കാനാണ് റഷ്യൻ നീക്കം.

അമേരിക്ക സാമ്പത്തികമായും, യുദ്ധോപകരണങ്ങൾ നൽകിയും ഉക്രൈനെ സഹായിച്ചിട്ടും, ഉക്രൈൻ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വവും ബൈഡൻ ഏറ്റെടുക്കേണ്ടി വരും. അതേ സമയം ന്യുക്ലിയർ വാറിന് സൂചന നൽകുന്ന റിപ്പോർട്ടുകളാണ് റഷ്യൻ  റ്റി വി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്.

വ്യാഴാഴ്ച രാത്രി റഷ്യൻ  റ്റി വി  ശ്രോതാക്കളെ ആശ്വസിപ്പിച്ചത് ന്യുക്ലിയർ വാർ അനിവാര്യമാണെന്നും, ഇന്നല്ലെങ്കിൽ നാളെ നാം എല്ലാവർക്കും മരിക്കേണ്ടവരാണല്ലോ എന്നുമാണ്. റഷ്യൻ  റ്റി വി തലവനും ജേർണലിസ്റ്റുമായ മാർഗരീറ്റ സിമയോൻ ആണ് ഈ വാർത്ത റ്റി വി യിലൂടെ പ്രേക്ഷണം ചെയ്തത്. ഉക്രൈന് പുറമേ യൂറോപ്യൻ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നതിനുള്ള സാധ്യതയിലേക്കും റഷ്യൻ  റ്റി വി മുന്നറിയിപ്പ് നൽകി.