ഇലക്ട്രിക് വാഹനങ്ങള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രം. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത് വിലക്കുന്നത് അടക്കമുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഇത്തരം യാതൊരു നിര്‍ദേശവും തങ്ങള്‍ നല്‍കിയിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വാസ്തവവുമായി ബന്ധമില്ല. ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുിന്നു ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റെ പ്രതികരണം.
അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.