എഡ്മന്റണില്‍ റോഡിലെ കുഴികള്‍ അടയ്ക്കുന്ന നടപടികള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഏതെല്ലാം പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി അടയ്ക്കാനുള്ള കുഴികള്‍ ഉണ്ടെന്ന വിവരം അറിയിക്കാന്‍ സിറ്റി ഓഫ് എഡ്മന്റണ്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
311 എന്ന നമ്പറിലേക്ക് വിളിക്കുകയോ 311 ആപ്പ് വഴിയോ അല്ലെങ്കില്‍ സിറ്റി ഓഫ് എഡ്മന്റണിന്റെ വെബ്സൈറ്റ് https://www.edmonton.ca/transportation/report_requests/report-a-pothole?utm_source=virtualaddress&utm_campaign=potholse വഴിയോ നഗരത്തില്‍ എവിടെയാണ് കുഴികളുള്ളത് എന്ന വിവരം ജനങ്ങള്‍ക്ക് അറിയിക്കാം. വിവരം ലഭിച്ചു കഴിഞ്ഞാലുടന്‍ ജോലിക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അറ്റകുറ്റപ്പണികള്‍ക്ക് മുന്‍ഗണന നല്‍കും. ആര്‍ട്ടീരിയല്‍, കമ്യൂട്ടര്‍ റൂട്ടുകളിലെ കുഴികള്‍ക്കും തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്ന വലിയ കുഴികള്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായുള്ള സമയക്രമം വെബ്സൈറ്റില്‍ നല്കിയിരിക്കും.
ഈ സീസണില്‍ നേരത്തെ മഞ്ഞുവീഴ്ചയും മഞ്ഞുരുകലും ഉണ്ടായിരുന്നിട്ടും 2021 ലേതിനു സമാനമായ എണ്ണം കുഴികള്‍ നികത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 720,000 കുഴികളാണ് അടച്ചത്. ഇത്തവണ 63,000 കുഴികള്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.
കുഴികള്‍ കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ക്ലെയിം ഫയല്‍ ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.