കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ റദ്ദാക്കി. നിര്‍ബന്ധ മാസ്‌ക് ധരിക്കലും പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കുന്നതും പ്രതിരോധ കുത്തിവെപ്പ് നില പരിഗണിക്കുന്നതും തുടങ്ങിയ നിയന്ത്രണങ്ങളാണ് റദ്ദാക്കിയത്. ഈ ഇളവുകള്‍ വിദേശികള്‍ക്ക് ഗുണകരമാവുമെങ്കിലും രോഗ ലക്ഷണമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനങ്ങള്‍.
രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ നിയന്ത്രണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും കുത്തിവയ്പ് എടുക്കാത്തവരുടെ പിസിആര്‍ പരിശോധനയും റദ്ദാക്കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും എടുക്കാത്തവര്‍ക്കും എല്ലാ പൊതുസ്ഥലങ്ങിലേക്കും പ്രവേശനം നല്‍കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.