കാല്‍ഗരി ഇഎംഎസിന് എഎച്ച്എസിന്റെ അധിക പിന്തുണ; രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ നടപടി 

By: 600002 On: Apr 29, 2022, 8:34 AM

 

കാല്‍ഗരി ഇഎംഎസിന് അധിക പിന്തുണ വാഗ്ദാനം ചെയ്ത് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്). ഇഎംഎസിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. രോഗികള്‍ക്ക് കാത്തിരിപ്പ് സമയവും ഇതോടെ ദീര്‍ഘിപ്പിക്കും. ഇതിനൊരു പരിഹാരമെന്ന നിലയില്‍ പദ്ധതി ആവിഷ്‌കരിക്കും. 

പുതുതായി സൃഷ്ടിച്ച കാല്‍ഗരി ഇന്റഗ്രേറ്റഡ് ഓപ്പറേഷന്‍സ് സെന്റര്‍ (ഐഒസി) ടീം ഇഎംഎസ് ജീവനക്കാരുമായി സഹകരിച്ച് രോഗികളുടെ ആവശ്യവും സൈറ്റിന്റെ ശേഷിയും അടിസ്ഥാനമാക്കി അവരുടെ ഓരോ രോഗികള്‍ക്കും 'ഏറ്റവും ഉചിതമായ പരിചരണ സൗകര്യം' നല്‍കുമെന്ന് എഎച്ച്എസ് വ്യക്തമാക്കി. ഐഒസി ടീമില്‍ പ്രത്യേക പരിശീലനം ലഭിച്ച പാരാമെഡിക്കുകളും അക്യൂട്ട് കെയര്‍ ഇന്‍പേഷ്യന്റ് കപ്പാസിറ്റി ലീഡുകളും ഉള്‍പ്പെടും. 

കൂടാതെ ആശുപത്രിയിലെത്തുന്ന രോഗികളെ ഏകോപിപ്പിക്കാനും പിന്തുണയ്ക്കാനും ആശുപത്രിയില്‍ അഡ്മിറ്റ്, ഡിസ്ചാര്‍ജ് സൗകര്യങ്ങള്‍ക്ക് സഹായിക്കുവാനും ടീമിലെ അംഗങ്ങള്‍ സഹായിക്കും. 

2019 ല്‍ ആരംഭിച്ച എഡ്മന്റണ്‍ ഐഒസിയുടെ മാതൃകയിലാണ് കാല്‍ഗരി ഐഒസി രൂപീകരിച്ചിരിക്കുന്നതെന്നും നിലവിലുള്ള 911 കോള്‍ പ്രോസസിനെയോ ഡിസ്പാച്ചിനെയോ ബാധിക്കില്ലെന്നും എഎച്ച്എസ് വ്യക്തമാക്കുന്നു.