കേരളത്തില്‍ ആദ്യമായി ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു 

By: 600002 On: Apr 29, 2022, 7:52 AM

 

സംസ്ഥാനത്ത് ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില 1.81 കോടി രൂപയാണ്. കെഎല്‍ 01 സിയു 7610 എന്ന നമ്പറില്‍ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

ഹൈഡ്രജനും ഓക്‌സിജനും സംയോജിക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണമില്ല എന്നതാണ് ഈ കാറിന്റെ ഗുണം. ഇപ്പോള്‍ കേരളത്തില്‍ ഹൈഡ്രജന്‍ നിറയ്ക്കുന്ന പമ്പുകളില്ല. ഇത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 2014 ലാണ് ജപ്പാനിലാണ് ആദ്യമായി മിറായ് കാര്‍ പുറത്തിറക്കിയത്.