കാല്‍ഗരിയില്‍ നാഷണല്‍ ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കാന്‍ റോജേഴ്‌സ്: 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും  

By: 600002 On: Apr 29, 2022, 7:30 AMഷോ കമ്യൂണിക്കേഷന്‍സ് ഇന്‍കോര്‍പ്പറേഷനുമായുള്ള കമ്പനിയുടെ നിര്‍ദ്ദിഷ്ട ലയനം അവസാനിച്ചതിനു ശേഷം റോജേഴ്‌സ് കമ്യൂണിക്കേഷന്‍സ് ഇന്‍കോര്‍പ്പറേഷന്‍ കാല്‍ഗരിയില്‍ പുതിയ നാഷണല്‍ ടെക്‌നോളജി കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഈ കേന്ദ്രത്തിലൂടെ 500 ഓളം തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. റോജേഴ്‌സ് തിങ്ക്‌ലാബ് എന്നാണ് കേന്ദ്രത്തിന്റെ പേര്. 

മെയ്ഡ് ഇന്‍ കാനഡ ടെക്‌നോളജി സൊല്യൂഷന്‍സിനും വൈദഗ്ധ്യമുള്ള പ്രതിഭകള്‍ക്ക് കാനഡയില്‍ താമസിക്കാനും ജോലി ചെയ്യാനും ഒരു പൈപ്പ് ലൈന്‍ നിര്‍മ്മിക്കാനും ഈ കേന്ദ്രം സഹായിക്കുമെന്ന് റോജേഴ്സ് പറയുന്നു.

ഷോയെ സ്വന്തമാക്കാനുള്ള റോജറിന്റെ 26 ബില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി 2021 മാര്‍ച്ചില്‍ ആദ്യം വെസ്റ്റേണ്‍ കാനഡയില്‍ 6.5 ബില്യണ്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് റോജേഴ്‌സ് വ്യക്തമാക്കുന്നു. 

റോജേഴ്‌സ്-ഷോ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കോംപറ്റീഷന്‍ ബ്യൂറോ ആന്‍ഡ് ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് കാനഡ (ISED) റെഗുലേറ്ററി അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. രണ്ടാം പാദത്തിന്റെ അവസാനത്തോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.