ബീസിയില്‍ കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം മാര്‍ച്ച് അവസാനം മുതല്‍ ഇരട്ടിയായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വരെ 570 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ച ഈ സമയത്ത് 485 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. മാര്‍ച്ച് 31 ന് 281 ആയിരുന്നു
ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വരെ 38 ആയിരുന്നത് ഈയാഴ്ച 47 എണ്ണമായി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതും മറ്റ് അസുഖങ്ങളായി ആശുപത്രിയില്‍ എത്തി പോസിറ്റീവായതും കോവിഡ് രോഗികളുടെ ആകെ എണ്ണത്തില്‍ ഉള്‍പ്പെടും.