ഏർളി വോട്ടിങ് മന്ദഗതിയിൽ ; സജി ജോണിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് സജി ജോർജ്.

By: 600084 On: Apr 28, 2022, 4:48 PM

 

സണ്ണി വെയ്ൽ : ഡാളസ് കോളേജ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന മലയാളിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഡോ:സജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി സണ്ണി വെയ്ൽ മേയറും മലയാളിയുമായ സജി ജോർജ് രംഗത്ത്.

മെയ് 7നു നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഏർളി വോട്ടിങ് ഏപ്രിൽ 25 നു ആരഭിച്ചുവെങ്കിലും പോളിംഗ് വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. മെയ് 3 നു ഏർളി വോട്ടിങ് സമാപിക്കും.

സണ്ണിവെയ്ൽ ടൗൺ ഹോളിലും സാക്സി സിറ്റി ഹാളിലും സൗത്ത് ഗാർലന്റ് ബ്രാഞ്ച് ലൈബ്രറിയിലും റോലറ്റ് സിറ്റി ഹാൾ അനക്സിലുമാണ് പോളിങ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഡാലസ് കോളജ് ട്രസ്റ്റി ബോർഡിൽ ആകെ ഏഴ് അംഗങ്ങളാണ്. ഡാലസ് കൗണ്ടിയിലെ പ്രമുഖ കമ്മ്യൂണിറ്റി കോളജുകളായ ഈസ്റ്റ് ഫീൽഡ് കോളജ് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് മൂന്നിൽ നിന്നാണു സോജി ജനവിധി തേടുന്നത്. ട്രസ്റ്റി ബോർഡിൽ ഒഴിവു വന്ന നാലു സ്ഥാനങ്ങളിലേക്കാണ് മേയ് 7 ന് തിരഞ്ഞെടുപ്പു നടക്കുന്നത്.

നിരവധി മലയാളി വിദ്യാർഥികൾ ഉൾപ്പെടുന്നുണ്ടെങ്കിൽ ഇന്ത്യൻ വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്. കോള‌ജിന്റെ നടത്തിപ്പിനും ട്യൂഷൻ ഫീസ്, വിദേശ വിദ്യാർഥികൾക്കുള്ള പ്രത്യേക ആനുകൂല്യം എന്നിവയെ കുറിച്ച് നിർണായക തീരുമാനമെടുക്കുന്ന ട്രസ്റ്റി ബോർഡിൽ സോജി ജോണിന്റെ സാന്നിധ്യം അനിവാര്യമാണെന്നു മേയർ സജി ജോർജ് പറഞ്ഞു. ഏർലി വോട്ടിങ്ങിൽ തന്നെ എല്ലാവരും വോട്ടു ചെയ്തു സോജി ജോണിനെ വിജയിപ്പിക്കണമെന്നു അഭ്യർഥിച്ചു.