കാല്‍ഗരിയില്‍ 15 ശതമാനം ടാക്‌സി നിരക്ക് വര്‍ധനയ്ക്ക് കൗണ്‍സില്‍ കമ്മിറ്റിയുടെ അംഗീകാരം 

By: 600002 On: Apr 28, 2022, 10:58 AM


കാല്‍ഗരിയില്‍ ഇനിമുതല്‍ യാത്രയ്ക്കായി ക്യാബ് വിളിച്ചാല്‍ ചെലവ് വര്‍ധിക്കും. കാരണം ടാക്‌സി ചാര്‍ജ് നിരക്ക് 15 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായി കൗണ്‍സില്‍ കമ്മിറ്റി വോട്ട് ചെയ്ത് അംഗീകരിച്ചിരിക്കുകയാണ്. 

വര്‍ധിച്ച നിരക്ക് പ്രകാരം, യാത്രയുടെ ആദ്യ 120 മീറ്ററിന് 4.50 ഡോളര്‍ വരെയും പിന്നീട് ഓരോ അധിക 120 മീറ്ററിന് 23 സെന്റ് വരെയാണ് ഈടാക്കുക. ആദ്യ 120 മീറ്ററിന് 3.80 ഡോളറും ഓരോ 120 മീറ്ററിന് 20 സെന്റും ആണ് നിലവിലെ നിരക്ക്. 

2014 ലാണ് കാല്‍ഗറിയില്‍ അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്, 8.1 ശതമാനം.  2012 ല്‍ അവ 4.4 ശതമാനം ഉയര്‍ത്തിയിരുന്നു.