പട്‌നയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎ.12 സ്ഥിരീകരിച്ചതായി ബിഹാര്‍ ആരോഗ്യ വകുപ്പ് അറിയിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
ഒമിക്രോണിന്റെ നേരത്തെ കണ്ടെത്തിയ വകഭേദമായ ബിഎ.2 വിനേക്കാള്‍ പത്ത്മടങ്ങ് അപകരകരിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായപ്പോഴാണ് ബിഎ.2 സ്ഥിരീകരിച്ചത്.
ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പതിമൂന്നോളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒന്നിലാണ് ബിഎ.12 വകഭേദം സ്ഥിരീകരിച്ചത്. ബാക്കിയുള്ള 12 എണ്ണം ബിഎ.2 വകഭേദമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.