കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആല്‍ബെര്‍ട്ടയില്‍ കോവിഡ് മൂലം മരണമടഞ്ഞത് 62 പേരെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഏപ്രില്‍ 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ പിസിആര്‍ ടെസ്റ്റുകളില്‍ നിന്ന് 6,569 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ പ്രവിശ്യയിലെ പോസ്റ്റിവിറ്റി നിരക്ക് 25.7 ശതമാനമായി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 47 പേര് ഉള്‍പ്പെടെ 1,220 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനത്തില്‍ നേരിയ കുറവാണ് ഇപ്പോള്‍ കാണുന്നതെന്നും എങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഏതാനും ആഴ്ചകള്‍ കൂടി വര്‍ധിക്കുമെന്നും ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് മാധ്യമങ്ങളോട് പറഞ്ഞു.