ശ്രീറാം വെങ്കിട്ടരാമനും കളക്ടര്‍ രേണുരാജും വിവാഹിതരായി 

By: 600002 On: Apr 28, 2022, 8:06 AM

 

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണുരാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇരുവരും സിവില്‍ സര്‍വീസില്‍ എത്തുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ഇരുവരും ശ്രദ്ധ നേടി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസില്‍ പ്രതിയായതോടെ ശ്രീരാമിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ആരോഗ്യ വകുപ്പിലെത്തുന്നത്. 

2014 ല്‍ രണ്ടാം റാങ്കോടെയാണ് രേണുരാജ് ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവടങ്ങളില്‍ സബ് കളക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുന്നു.