കാനഡയിലെ കാൽഗറിയിൽ നിന്നുമുള്ള ഡോ:ഐശ്വര്യ മധു തന്റെ കാർഡിയാക് സർജറി ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചെയ്യും. വളരെ ദൈർഘ്യം ഏറിയതും കഠിനവുമായ തിരഞ്ഞെടുക്കൽ രീതികളിൽ കൂടി കടന്നാണ് ഡോ: ഐശ്വര്യ ഈ അപൂർവ നേട്ടം കൈവരിച്ച് കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്.
ഇപ്പോൾ ഒന്റാറിയോയിലെ ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ:ഐശ്വര്യ വരുന്ന ജൂണോടു കൂടി അമേരിക്കയിലെ ബോസ്റ്റണിലുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തന്റെ പരിശീലനം തുടങ്ങും . കാനഡ-കാൽഗറിയിൽ സ്ഥിര താമസമാക്കിയ മധു മേനോന്റെയും ലീന മധുവിന്റെയും മകളാണ് ഡോ:ഐശ്വര്യ മധു.
ഡോ:ഐശ്വര്യയ്ക്ക് നമ്മൾ ഓൺലൈനിന്റെ എല്ലാവിധ ഭാവുകങ്ങളും.
ഡോ:ഐശ്വര്യ മധു നമ്മൾ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖം