നിയമപരമായി മദ്യം കഴിക്കാൻ കഴിയുന്ന പാർക്കുകളുടെ ഒരു പുതിയ ലിസ്റ്റ് സിറ്റി ഓഫ് എഡ്മന്റൻ ചൊവ്വാഴ്ച പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ 47 പാർക്കുകൾ എന്നത് റിവർ വാലിക്ക് പുറത്തുള്ള പാർക്കുകൾ പ്രോഗ്രാമിലേക്ക് കൂട്ടി ചേർത്തുകൊണ്ട് വർഷം 124 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സൈറ്റുകളിൽ മെയ് 1 മുതൽ ഒക്ടോബർ 10 വരെ മുതിർന്നവർക്ക് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും രാവിലെ 11 മുതൽ രാത്രി 9 വരെ മദ്യം കഴിക്കാം.
അനുമതി നൽകിയിട്ടുള്ള പാർക്കുകളിൽ സൈനേജുകളാൽ അടയാളപ്പെടുത്തിയിട്ടുണ്ടാവുമെന്ന് സിറ്റി ഓഫ് എഡ്മന്റൻ അധികൃതർ അറിയിച്ചു. മദ്യം കഴിക്കുന്നവരെ മദ്യവുമായി പാർക്കിന് ചുറ്റും നടക്കാൻ അനുവദിക്കില്ല. പൈലറ്റ് പദ്ധതിയുടെ ഭാഗമല്ലാത്ത പാർക്കുകളിലും പിക്‌നിക് സൈറ്റുകളിലും മദ്യപാനത്തിന് അനുമതിയില്ല. പാർക്കുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.edmonton.ca/activities_parks_recreation/parks_rivervalley/alcohol-consumption-at-designated-picnic-sites എന്ന ലിങ്ക് സന്ദർശിക്കുക.