പതിറ്റാണ്ടുകള്‍ നീണ്ട ദേശീയ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡെല്‍ഹിയില്‍ നിന്നും കേരളത്തിലെത്തുന്നു. ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഡെല്‍ഹിയില്‍ നിന്നും മടങ്ങി കേരളത്തില്‍ പ്രവര്ത്തിക്കാനെത്തുന്നതായി അറിയിച്ചത്. വ്യാഴാഴ്ച ഡെല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് തിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവികാര്യങ്ങള്‍ നാട്ടിലെത്തി ആലോചിക്കും.
ഇന്ത്യന്‍ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, കേരള നിമയസഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ മികവ് തെളിയിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. നിലവില്‍ എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനാണ് എ കെ ആന്റണി.