മോണ്‍ട്രിയല്‍ ഡൗണ്‍ടൗണ്‍ കോറില്‍ 50,000 പൗണ്ട് സ്റ്റീല്‍ റിംഗ് സ്ഥാപിക്കുന്നു

By: 600002 On: Apr 27, 2022, 12:04 PM

 

മോണ്‍ട്രിയല്‍ നഗരത്തിന്റെ മനോഹാര്യതയ്ക്ക് മാറ്റ് കൂട്ടാന്‍ മോതിരത്തിന്റെ മാതൃക(ring) സ്ഥാപിക്കാനൊരുങ്ങുന്നു. നഗരത്തിന്റെ മധ്യഭാഗത്ത് 50,000 പൗണ്ട് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റിംഗാണ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 

ലാന്‍ഡ്സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ ക്ലോഡ് കോര്‍മിയര്‍ + അസോസീസ് രൂപകല്‍പ്പന ചെയ്ത 30 മീറ്റര്‍ ഘടന പ്ലേസ് വില്ലെ മേരിയിലേക്കുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിക്കും. ഡൗണ്‍ ടൗണ്‍ കോറില്‍ മുഖംമിനുക്കല്‍ പ്രക്രിയകളില്‍ ഒന്നാണിത്. ജൂണ്‍ മാസത്തോടെ നഗരത്തില്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 

108 മില്യണ്‍ ഡോളര്‍ മുടക്കി പീല്‍ സെയ്ന്റ് പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായി മോണ്‍ട്രിയാല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സെയ്ന്റ് സ്റ്റെ-കാതറിന്റെ പുനര്‍വികസനം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. 

പദ്ധതിക്കായുള്ള ചെലവാകുന്ന തുക ടൂറിസം മോണ്‍ട്രിയല്‍, ക്യുബെക്ക് സര്‍ക്കാര്‍, മെട്രോപൊളിറ്റന്‍ മോണ്‍ട്രിയല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയില്‍ നിന്നാണ് ലഭ്യമാക്കുന്നത്.