മനുഷ്യനില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; എച്ച്3എന്‍8 വൈറസ് ബാധ കണ്ടെത്തിയത് ചൈനയില്‍ 

By: 600002 On: Apr 27, 2022, 11:12 AM

 

മനുഷ്യനിലേക്ക് പക്ഷിപ്പനി പടരില്ലെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ചൈനയിലെ നാല് വയസുകാരനില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഹെനാന്‍ പ്രവിശ്യയിലെ നാല് വയസുകാരനില്‍ എച്ച്3എന്‍8 വൈറസ് ബാധയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രില്‍ 5നാണ് നാല് വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴിയില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. കുതിര, പട്ടി, പക്ഷികള്‍ എന്നിവയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനില്‍ എച്ച്3എന്‍8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്.