ആല്‍ബെര്‍ട്ടയില്‍ ഇതുവരെ 18 ഓളം ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. പ്രദേശത്തെ മറ്റ് ഫാമുകളില്‍ പക്ഷിപ്പനി വ്യാപിക്കാതിരിക്കാനുള്ള നിയന്ത്രണ നടപടികളും മറ്റും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി അറിയിച്ചു.
ലോകമാകമാനം ദേശാടനപക്ഷികളിലും കാട്ടുപക്ഷികളിലും പക്ഷിപ്പനി പടരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പക്ഷികള്‍ കാനഡയിലേക്ക് ദേശാടനത്തിനെത്തുന്നത് പ്രധാന ആശങ്കയാണെന്ന് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വളര്‍ത്തുപക്ഷികളുമായി പ്രദേശത്തിനകത്തേക്കും പുറത്തേക്കും പോകുന്നവര്‍ക്ക് സിഎഫ്‌ഐഎയുടെ പെര്‍മിറ്റ് അത്യാവശ്യമാണ്. കൂടാതെ കോഴിയിറച്ചി, മറ്റ് ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കും വളര്‍ത്തു പക്ഷികളുമായി സമ്പര്‍ക്കമുണ്ടാകുന്ന എന്തിനും നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
ആല്‍ബെര്‍ട്ടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകള്‍
April 25 - Camrose County (poultry flock)
April 24 - Camrose County (poultry flock)
April 23 - Rocky View County (poultry flock)
April 21 - Sturgeon County (small flock)
April 21 - Wetaskiwin County (poultry flock)
April 20 - Kneehill County (poultry flock)
April 15 - Cardston County (poultry flock)
April 14 - Mountain View County (small flock)
April 14 - Warner County (poultry flock)
April 14 - Kneehill County (poultry flock)
April 12 - Mountain View County (poultry flock)
April 11 - Camrose County (poultry flock)
April 10 - Wetaskiwin County (poultry flock)
April 9 - Paintearth County (poultry flock)
April 8 - Kneehill County (poultry flock)
April 6 - Ponoka County (poultry flock)
April 6 - Mountain View County (poultry flock)
April 6 - Mountain View County (poultry flock).