ടൊറന്റോയില്‍ പാര്‍ക്കിംഗ് ലംഘനത്തിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി സിറ്റി ഓഫ് ടൊറന്റോ അറിയിച്ചു. നഗരത്തിലെ നിവാസികള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കി. ടൊറന്റോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ ചിലയാളുകള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
'സിറ്റി ഓഫ് ടൊറന്റോ' എന്ന പേര് വലുതാക്കി എഴുതിയ ചിത്രത്തിനൊപ്പം പാര്‍ക്കിംഗ് ലംഘനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട വാചകങ്ങളും ചേര്‍ത്തതാണ് സന്ദേശം.
ഇത്തരം ടെക്സ്റ്റ് മെസേജുകള്‍ വ്യാജമാണെന്നും പാര്‍ക്കിംഗ് ലംഘനങ്ങള്‍ സംബന്ധിച്ച് സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അയക്കാറില്ലെന്നും ടൊറന്റോ വക്താവ് ബ്രാഡ് റോസ് ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കെങ്കിലും ഇത്തരത്തില്‍ വ്യാജ സന്ദേശമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ടെക്സ്റ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരിക്കലും അവയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും അത് ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തട്ടിപ്പ് നടത്തുന്നയാളുകള്‍ക്ക് ഒരിക്കലും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.