ചെന്നൈ നഗരത്തില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 35 ഡിഗ്രി സെഷ്യല്‍സിന് മുകളില്‍ തുടരുന്ന താപനില മേയ് ആദ്യവാരത്തോടെ 40 ന് മുകളിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോതും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ താപനില 40 ഡിഗ്രിക്ക് തുല്യമായിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളിും ഉള്‍പ്രദേശങ്ങളിലും ലഭിക്കുന്ന മഴ ഇവിടങ്ങളിലെ താപനില കുറയ്ക്കാന്‍ സഹായിച്ചെങ്കിലും വടക്കന്‍ തമിഴ്‌നാട്ടിലും ചെന്നൈയിലും ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. വടക്കന്‍ ജില്ലകളില്‍ വേനല്‍ ആരംഭിച്ചത് മുതല്‍ വരണ്ട കാലാവസ്ഥ തുടരുകയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍, തെക്ക് നിന്ന് കിഴക്കോട്ട് കാറ്റ് ലഭിക്കുന്നുണ്ട്. കാറ്റിന്റെ ഗതി മാറുന്നതോടെ അടുത്തമാസം മുതല്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.